Arrested | വര്‍ക്കലയില്‍ നവവധു തലയ്ക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

 




തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ എട്ടിനായിരുന്നു ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയായ നിഖിതയുടെയും അനീഷിന്റെയും ഇരുവരുടേയും വിവാഹം. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

നിഖിതയും അനീഷും തമ്മില്‍ തിങ്കളാഴ്ച രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നിലവിളക്കുകൊണ്ട് അനീഷ് നിഖിതയെ ആക്രമിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു.

Arrested | വര്‍ക്കലയില്‍ നവവധു തലയ്ക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

     
Arrested | വര്‍ക്കലയില്‍ നവവധു തലയ്ക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ നിഖിതയും അനീഷും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന്റെ ചികിത്സാ സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords:  News,Kerala,State,Thiruvananthapuram,Arrested,Police,Crime,Killed,Local-News, Varkala: Man killed woman, Arrested 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia