Died | യാത്രയ്ക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു; സുഹൃത്ത് പിടിയില്‍

 



തിരുവനന്തപുരം: (www.kvartha.com) യാത്രയ്ക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ഓടോ റിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. സംഭവത്തില്‍ കാരേറ്റ് സ്വദേശി പ്രഭാകരന്‍ (72) പൊലീസിന്റെ പിടിയിലായി.

ഓടോ റിക്ഷാ ഡ്രൈവര്‍ മരിക്കിനിടയായ സംഭവത്തെ കുറിച്ച് വെഞ്ഞാറമൂട് പൊലീസ് പറയുന്നത്: വെഞ്ഞാറമൂട്ടില്‍ ഓടോ റിക്ഷാ സവാരിക്കിടെയാണ് ഷിജുവിന് പ്രഭാകരനില്‍ നിന്ന് കുത്തേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. 

സവാരിക്കിടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രഭാകരന്‍ ഷിജുവിന്റെ കഴുത്തില്‍ കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹൃദ്രോഗിയായ ഷിജുവിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. 

Died | യാത്രയ്ക്കിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു; സുഹൃത്ത് പിടിയില്‍


കൃത്യത്തിന് രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍ പ്രഭാകരന്‍ ധരിച്ചിരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്ക് തര്‍ക്കത്തിലായി. ഇത് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിനെ സവാരിക്ക് വിളിക്കുകയും പിന്നീട് സവാരിക്കിടെ കുത്തിപ്പരുക്കേല്‍പിക്കുകയുമായിരുന്നു. പ്രഭാകരനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉള്‍പെടുത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Thiruvananthapuram,Auto Driver,Killed,Injured,Crime, Custody,Remanded,Accused,Police,Treatment, Venjarammoodu: Auto Driver who was being treated for stab wounds, died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia