Jumps Out | ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍! 'പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 17കാരി ഓടിക്കൊണ്ടിരിക്കുന്ന ഓടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി'; ഡ്രൈവര്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗതയിലോടിയ ഓടോറിക്ഷയില്‍ നിന്ന് ചാടിയ 17കാരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഓടോക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
           
Jumps Out | ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍! 'പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 17കാരി ഓടിക്കൊണ്ടിരിക്കുന്ന ഓടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി'; ഡ്രൈവര്‍ അറസ്റ്റില്‍

തിരക്കേറിയ റോഡിലൂടെ പെണ്‍കുട്ടി ഓടോറിക്ഷയില്‍ നിന്ന് ചാടുന്നത് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കാല്‍നടയാത്രക്കാര്‍ പെണ്‍കുട്ടിയെ സഹായിക്കുന്നതും 34 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

ട്യൂഷന്‍ ക്ലാസുകള്‍ക്ക് ശേഷം പെണ്‍കുട്ടി ഓടോറിക്ഷയില്‍ മടങ്ങുകയായിരുന്നുവെന്നാണ് വിവരം. കുശലാന്വേഷണങ്ങള്‍ നടത്തിയ ഡ്രൈവര്‍ ക്രമേണ കൗമാരക്കാരിയെ ശല്യം ചെയ്യാന്‍ തുടങ്ങുകയും തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് ചാടുകയും ആയിരുന്നുവെന്നാണ് വിവരം. 40 സിസിടിവികളുടെ സഹായത്തോടെയാണ് ഓടോറിക്ഷ ഡ്രൈവറെ കണ്ടെത്തി പിടികൂടിയത്.

Keywords:  Latest-News, National, Top-Headlines, Maharashtra, Mumbai, Crime, Assault, Harassment, Video, Social-Media, Arrested, Molestation, Video: Maharashtra Girl Jumps Out Of Auto Rickshaw To Escape Harassment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia