Restaurant | 'കോഴി ബിരിയാണി ഇഷ്ടപ്പെട്ടില്ല'; റെസ്റ്റോറന്റിന് തീയിട്ട് 49 കാരന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


ന്യൂയോര്‍ക്: (www.kvartha.com) അമേരികയിലെ ന്യൂയോര്‍കില്‍ ബിരിയാണി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഒരാള്‍ റെസ്റ്റോറന്റിന് തീയിട്ടെന്ന വിചിത്ര സംഭവം പുറത്ത് വന്നു. മോശം ചികന്‍ ബിരിയാണി ലഭിച്ചതിനെ തുടര്‍ന്ന് 49 കാരന്‍ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. ക്യൂന്‍സ് ഏരിയയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ചോഫെല്‍ നോര്‍ബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാക്സണ്‍ ഹൈറ്റ്സിലെ ഇട്ടാടി ഗാര്‍ഡന്‍സ് എന്ന റെസ്റ്റോറന്റിന് തീയിട്ടതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
            
Restaurant | 'കോഴി ബിരിയാണി ഇഷ്ടപ്പെട്ടില്ല'; റെസ്റ്റോറന്റിന് തീയിട്ട് 49 കാരന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

'ചോഫെല്‍ നോര്‍ബു സംഭവത്തിന് ഒരു ദിവസം മുമ്പ് ക്വീന്‍സ് ഏരിയയിലെ ബംഗ്ലാദേശി റെസ്റ്റോറന്റില്‍ ചികന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ജീവനക്കാര്‍ അലംഭാവം കാട്ടിയെന്നും മോശം സാധനങ്ങള്‍ നല്‍കിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് നോര്‍ബുവിനെ വളരെ രോഷാകുലനാക്കി, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം രാത്രിയില്‍ ആ റെസ്റ്റോറന്റിലേക്ക് മടങ്ങി. അവിടെ കുറച്ച് നേരം പുറത്ത് നിന്നിട്ട് അവസരം കിട്ടിയതിന് ശേഷം തീകൊളുത്തി', അധികൃതര്‍ വ്യക്തമാക്കി.


താന്‍ ആദ്യം ഒരു കാന്‍ ഓയില്‍ വാങ്ങിയ ശേഷം കടയിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയും ആയിരുന്നുവെന്ന് നോര്‍ബു പൊലീസിന് മൊഴി നല്‍കി. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക് ഫയര്‍ ഡിപാര്‍ട്‌മെന്റ് ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

Keywords:  Latest-News, World, Top-Headlines, Food, Fire, Video, Viral, Social-Media, Crime, Complaint, Arrested, Video: Man Sets Bangladeshi Restaurant In New York On Fire Over Botched Chicken Order.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia