'നിരവധി ജഡങ്ങള്‍ കണ്ടെടുത്തു'; കുരങ്ങന്മാരെ കൊല്ലാന്‍ ഷൂടറെ വാടകക്കെടുത്തുവെന്ന് വനം വകുപ്പിന്റെ ആരോപണം; ഛത്തീസ്ഗഡിലെ കോത്താരി നിവാസികള്‍ക്കെതിരെ കേസെടുത്ത് സര്‍കാര്‍
Sep 23, 2021, 16:07 IST
റായ്പൂര്‍: (www.kvartha.com 23.09.2021) കുരങ്ങന്മാരെ കൊല്ലാന്‍ ഷൂടറുടെ സഹായം തേടിയെന്നാരോപിച്ച് ഛത്തീസ്ഗഡിലെ കോത്താരി നിവാസികള്‍ക്കെതിരെ കേസെടുത്ത് സര്‍കാര്‍. കൃഷിനാശം വരുത്തുകയും ഗ്രാമവാസികള്‍ക്ക് നിരന്തര ശല്യവുമായിത്തീര്‍ന്നതിനാല്‍ ഗ്രാമീണര്‍ കുരങ്ങന്മാരെ കൊന്നൊടുക്കാന്‍ ഷൂടറെ വാടകക്കെടുത്തുവെന്നാണ് വനം വകുപ്പിന്റെ ആരോപണം.
'ഗ്രാമവാസികള്‍ ഷൂടറെ വാടകക്കെടുത്തു. ഒളിവിലായിരുന്ന ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എയര്‍ഗണ്‍ കൊണ്ടാണ് കുരങ്ങന്മാരെ കൊന്നത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും-' ഫോറസ്റ്റ് ഡിവിഷണല്‍ ഓഫിസര്‍ പറഞ്ഞു.
ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വകുപ്പ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും റേഞ്ചര്‍മാരെ കോത്താര്‍ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തു. ഗ്രാമത്തിലേക്കയച്ച
സംഘം കുരങ്ങന്മാരുടെ ജഡങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കുരങ്ങന്മാരെ കൊല്ലുന്നത് നിയമലംഘനമാണെന്ന് ഗ്രാമവാസികളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഡിവിഷണല്‍ ഓഫിസര്‍ പറഞ്ഞു.
മനുഷ്യരുടെ അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ മൂലം മറ്റുജീവജാലങ്ങള്‍ ഭൂമിയില്‍ നിന്നും വംശമറ്റുപോകുന്നത് തടയാനായി 1972-ല്‍ ഇന്‍ഡ്യയില്‍ നിലവില്‍ വന്ന നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972. വന്യജീവികളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കുക വനം കൊള്ള തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
2002 ജനുവരിയിലാണ് ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടത്. വന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷകളെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നു. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം പട്ടികയില്‍ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ പട്ടിക 2 പാര്‍ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷന്‍ 9 പ്രകാരം ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.