Police booked | വിസ വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് പയ്യാവൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും ഒന്നേ കാല്‍ ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തു. ഗ്രേഷിനെതിരെയാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്. കുവൈറ്റില്‍ സ്‌കൂള്‍ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്തു 1,20,000 തട്ടിയെടുത്തെന്നാണ് പരാതി.
      
Police booked | വിസ വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

കഴിഞ്ഞ ജനുവരിയില്‍ രണ്ടുതവണയായി ഒരുലക്ഷം രൂപ അകൗണ്ടുവഴിയും ഏപ്രിലില്‍ 20,000 രൂപ ഗൂഗിള്‍ പേവഴിയുമാണ് നല്‍കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പയ്യാവൂര്‍ ഇന്‍സ്പെക്ടര്‍ പി ഉഷാദേവി, എസ്‌ഐ റജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Complaint, Crime, Investigates, Fraud, Visa, Thiruvananthapuram, Visa fraud; Police booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia