Arrest | അസം സ്വദേശിനിയായ വ്‌ളോഗര്‍ കുത്തേറ്റ് മരിച്ച കേസ്; കണ്ണൂര്‍ സ്വദേശിയായ യുവാവ് കാശിയില്‍ പിടിയില്‍
● പണം ആവശ്യപ്പെട്ട് നാട്ടിലേക്ക് വിളിച്ചത് തുമ്പായി
● ബന്ധു മുഖേനെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) അസം സ്വദേശിനിയായ വ്‌ളോഗര്‍ കുത്തേറ്റ് മരിച്ച കേസില്‍ പ്രതിയായ ആരവ് അറസ്റ്റില്‍. കാശിയില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ ആരവ് അനയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിനിയായ മായ ഗാഗോയിയാണ് കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: ബെംഗളൂറു ഇന്ദിരാ നഗറിലെ അപാര്‍ട്‌മെന്റില്‍വെച്ച് മായ ഗാഗോയിയെ കൊലപ്പെടുത്തിയശേഷം പ്രതി സ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനാണ് ആരവ്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു.
ആരവുമായി, മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്.
കൊല നടത്തിയതിനുശേഷം രണ്ടു ദിവസം ഇയാള്‍ മൃതദേഹത്തിന് കാവല്‍ നിന്നിരുന്നു. ഇതിനുശേഷമാണ് മജസ്റ്റിക് റെയില്‍വെ സ്റ്റേഷന്‍ വഴി ഉത്തരേന്‍ഡ്യയിലേക്ക് മുങ്ങിയത്.
പിന്നീട് പണം ആവശ്യപ്പെട്ടുകൊണ്ട് ആരവ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ചതാണ് കേസില്‍ തുമ്പായത്. ഈ ബന്ധു മുഖേനെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിുച്ചേര്‍ത്തു.
#vloggermurder, #kerala, #bengaluru, #crime, #arrest, #lovecrime, #india