ആശുപത്രിയിലെ ഐസിയുവിൽ നഴ്‌സ് വെടിയേറ്റ് മരിച്ചു; പിന്തുടർന്നെത്തിയ വാർഡ് ബോയിയാണ് വെടിവെച്ചതെന്ന് പൊലീസ്

 


ഭോപാൽ: (www.kvartha.com 11.02.2022) മധ്യപ്രദേശിലെ ഭിൻഡ് ജില്ലാ ആശുപത്രിയിയുടെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) 26 കാരിയായ നഴ്‌സ് വെടിയേറ്റ് മരിച്ചു. പിന്തുടർന്നെത്തിയ വാർഡ് ബോയിയാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
                           
ആശുപത്രിയിലെ ഐസിയുവിൽ നഴ്‌സ് വെടിയേറ്റ് മരിച്ചു; പിന്തുടർന്നെത്തിയ വാർഡ് ബോയിയാണ് വെടിവെച്ചതെന്ന് പൊലീസ്

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാടൻ പിസ്റ്റൾ ഉപയോഗിച്ച് വാർഡ് ബോയ് റിതേഷ് ശാക്യ യുവതിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ശേഷം ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയെന്നും ഭിൻഡ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു.

നാല് കുട്ടികളുടെ പിതാവായ ശാക്യ, മറ്റൊരു പുരുഷനുമായി വിവാഹം നിശ്ചയിച്ചിരുന്ന നഴ്‌സിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ യുവതി ഇതിന് തയ്യാറായിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാസങ്ങളായി ഈ ആവശ്യവുമായി ശാക്യ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പറയുന്നു.

അതേസമയം, സുരക്ഷ ആവശ്യപ്പെട്ട് നൂറിലധികം നഴ്‌സുമാർ ജില്ലാ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധം മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപെടുത്തിയതായി ജില്ലാ ചീഫ് മെഡികൽ ആൻഡ് ഹെൽത് ഓഫീസർ ഡോ. അജിത് മിശ്ര അറിയിച്ചു.


Keywords:  News, National, Madhya Pradesh, Hospital, Nurse, Killed, Crime, Police, Gun Attack, Ward boy shoots nurse dead in ICU of hospital; surrenders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia