Man Fires At Club | 'നിശാക്ലബിന് പുറത്ത് വെടിയുതിര്‍ത്ത ശേഷം യുവാവ് രക്ഷപ്പെട്ടു'; 2 പേര്‍ക്ക് പരിക്കേറ്റു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥാപന ഉടമയ്ക്കെതിരെയും കേസ്

 


ചണ്ഡിഗഢ്: (www.kvartha.com) നിശാക്ലബിന് പുറത്ത് വെടിയുതിര്‍ത്ത ശേഷം യുവാവ് രക്ഷപ്പെട്ടതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള നഗരത്തിലെ സെക്ടര്‍ 11 ലെ കൊകോ കഫേ ലോഞ്ചിന് പുറത്ത് ഞായറാഴ്ച പുലര്‍ചെയായിരുന്നു സംഭവം. ലുധിയാനയിലെ മോഹിതാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ്. സംഭവസമയത്ത് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
                 
Man Fires At Club | 'നിശാക്ലബിന് പുറത്ത് വെടിയുതിര്‍ത്ത ശേഷം യുവാവ് രക്ഷപ്പെട്ടു'; 2 പേര്‍ക്ക് പരിക്കേറ്റു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥാപന ഉടമയ്ക്കെതിരെയും കേസ്

സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍, പുലര്‍ചെ 4.25 ഓടെ മോഹിത് അജ്ഞാതനായ ഒരാളുടെ കാലിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ക്ലബിലേക്ക് കടക്കുന്നത് തടഞ്ഞപ്പോള്‍ ബൗണ്‍സറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഹരിയാന സെക്ടര്‍ അഞ്ച് പൊലീസ്, രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, വെടിയേറ്റയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനും മറ്റൊന്ന്, അനുവദനീയമായ സമയ പരിധിക്കപ്പുറം, രാത്രി ഒരു മണിക്ക് ശേഷം നിശാ ക്ലബ് പ്രവര്‍ത്തിപ്പിച്ചതിന് ഉടമയ്‌ക്കെതിരെയുമാണ്. പരിക്കേറ്റ ബൗണ്‍സര്‍ നരേഷ് ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 'രാത്രി ഇത്രയും വൈകും വരെ ക്ലബ് തുറന്ന് വെച്ചതിന് ഉടമയ്ക്കും വെടി വെച്ച യുവാവിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്', പിഎസ് സെക്ടര്‍ 5-ന്റെ ചുമതലയുള്ള സുഖ്ബീര്‍ സിംഗിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Video, Injured, Shoot, Crime, Police, Haryana, Investigates, WATCH: Man escapes after opening fire outside Haryana nightclub; two injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia