POCSO | ദീപാവലി അവധിക്ക് വിരുന്നെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; 19 കാരന്‍ അറസ്റ്റില്‍

 



കല്‍പ്പറ്റ: (www.kvartha.com) തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലേക്ക് വിരുന്നെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്വന്ത് എന്ന 19 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

അവധി ആഘോഷിക്കാന്‍ കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് സംഭവം. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

POCSO | ദീപാവലി അവധിക്ക് വിരുന്നെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; 19 കാരന്‍ അറസ്റ്റില്‍


പനമരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്ത്, എസ് ഐ വിമല്‍ ചന്ദ്രന്‍, എ എസ് ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords:  News,Kerala,State,Wayanad,Molestation,Accused,Complaint,Local-News,POCSO,Crime,Minor girls,Diwali,Holidays, Wayanad: 19 year old boy arrested under POCSO act for molest minor girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia