Police Custody | വയനാട് പുല്‍പ്പള്ളിയില്‍ വീട്ടമ്മ അടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

 


വയനാട്: (KVARTHA) പുല്‍പ്പള്ളിയില്‍ അടിയേറ്റ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള്ളന്‍കൊല്ലി എപിജെ നഗര്‍ കോളനിയിലെ അമ്മിണി(55)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബു(60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൃത്യത്തെ കുറിച്ച് പുല്‍പ്പള്ളി പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പുലര്‍ചെ രണ്ടര മണിയോടെയാണ് സംഭവം. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകന ബിജുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മകനെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്ന അമ്മയെ കാണുന്നത്.

പുലര്‍ചെയാണ് അമ്മിണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകന്‍ ബിജുവിന് ഫോണ്‍ ചെയ്യുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും എത്രയും വേഗം എത്തണമെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ബാബു മകനോട് പറഞ്ഞു. ഉടനെ തന്നെ ബിജു താമസ സ്ഥലത്ത് നിന്നും തിരിച്ചു. വീട്ടിലെത്തിയ ബിജു കാണുന്നത് അമ്മ മരിച്ച് കിടക്കുന്നതാണ്.

കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് സൂചന. കഴിഞ്ഞ രാത്രി അമ്മിണിയും ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികളും നാട്ടുകാരും പറയുന്നു.

മകന്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഇന്‍സ്പെക്ടര്‍ എ അനന്തകൃഷ്ണന്‍, എസ് ഐ സി ആര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോര്‍ടം റിപോര്‍ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Police Custody | വയനാട് പുല്‍പ്പള്ളിയില്‍ വീട്ടമ്മ അടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Wayanad News, Man, Police Custody, Death, Woman, Pulpally News, Husband, Wife, Police, Son, Crime, Wayanad: Man in police custody over the death of woman in Pulpally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia