ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിനിടെ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് സിബിഐ
Feb 10, 2022, 15:57 IST
കൊല്‍കത: (www.kvartha.com 10.02.2022) ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ ബിന്‍പൂര്‍ മണ്ഡലത്തിലെ ബിജെപി കിസാന്‍ മോര്‍ചയുടെ മണ്ഡല്‍ സെക്രടറിയായിരുന്ന കിഷോര്‍ മാണ്ഡിയെ (26) കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് സിബിഐ സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് 50,000 രൂപ വീതമാണ് സമ്മാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ഝാര്‍ഗ്രാമില്‍ അക്രമങ്ങള്‍ നടന്നതായി സിബിഐ ഡിഐജി അഖിലേഷ് സിംഗ് ബുധനാഴ്ച പറഞ്ഞു. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ കൊല്‍കതയിലും വടക്കന്‍ ബംഗാളിലും ജംഗല്‍ മഹലിലും പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ജാംബോണി താന പ്രദേശത്തെ ദുബ്ര ഗ്രാമപഞ്ചായത്ത് മേധാവി ദേബെന്‍ സോറന്‍ (45), ജാര്‍ഗ്രാം ജില്ല, രാജ്കിഷോര്‍ മഹാത (26), ഹരേ കൃഷ്ണ മഹാത (33) എന്നിവരാണ് പ്രതികളെന്ന് സിബിഐ പറയുന്നു.
< !- START disable copy paste -->

ഝാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ തൃണമൂല്‍ പഞ്ചായത്ത് മേധാവിയടക്കമാണ് ഒളിവില്‍ കഴിയുന്നത്. ഇവരുടെ വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേരും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്നും അഖിലേഷ് സിംഗ് പറഞ്ഞു. പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടാമെന്നും സിബിഐ അറിയിച്ചു.
നിരവധി തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും കൊലപാതക കേസില്‍ പ്രതികളാണെന്ന് സിബിഐ ആരോപിക്കുന്നു. കൊല്‍കത ഹൈകോടതിയുടെ ഉത്തരവനുസരിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളെക്കുറിച്ച് സിബിഐയുടെ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് നിരവധി പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Kolkata, News, National, BJP, Politics, CBI, Crime, Killed, Violence, Accused, West Bengal post-poll violence: CBI announces Rs 50,000 reward for information on 3 absconding accused in BJP worker's death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.