Human Sacrifice | നരബലിയുടെ ഇര: മകള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ റോസ്ലിക്ക് സംഭവിച്ചതെന്ത്? നടുക്കം വിട്ടുമാറാതെ വണ്ടന്‍മേട് നിവാസികള്‍
Oct 13, 2022, 16:21 IST
-അജോ കുറ്റിക്കന്‍
ഇടുക്കി: (www.kvartha.com) കേരളത്തെ ഞെട്ടിച്ച നരബലിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നടുക്കം വിട്ടുമാറാതെ വണ്ടന്‍മേട് നിവാസികളും. വണ്ടന്‍മേടിന് സമീപം ശൂലപ്പാറ സ്വദേശിനിയായിരുന്നു കൊല്ലപ്പെട്ട കുഞ്ഞുമോള്‍ എന്ന റോസിലി. രാജാക്കണ്ടം സ്വദേശി വട്ടോളില്‍ സണ്ണിയുമായി 30 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
കൂലി വേല ചെയ്തായിരുന്നു റോസിലി കുടുംബം പുലര്‍ത്തിയിരുന്നത്. സ്ഥിരം മദ്യപാനിയായ സണ്ണി റോസിലിനെ പതിവായി ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സണ്ണിയുടെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ 15 വര്‍ഷം മുമ്പ് മകള്‍ മഞ്ജുവിനെയും കൂട്ടി വീട് വിട്ടുപോയ റോസിലി പിന്നീട് ഇങ്ങോട്ട് വരാറില്ലായിരുന്നു. സണ്ണിയും മകന്‍ സഞ്ജുവും മാത്രമാണ് ഇവിടുത്തെ വീട്ടില്‍ കഴിയുന്നത്.
റോസിലിയുടെ പിതാവ് വര്‍ഗീസ് മരിച്ചതിനെ തുടര്‍ന്ന് മാതാവ് മറിയാമ്മ കൊച്ചറയിലെ സ്ഥലംവിറ്റ് നെടുങ്കണ്ടത്തിന് സമീപമുള്ള ഒരു കന്യാസ്ത്രീ മഠത്തിനോട് അനുബന്ധിച്ചുള്ള അനാഥ മന്ദിരത്തിലാണ് കഴിയുന്നത്. റോസിലിയുടെ മകള്‍ മഞ്ജു മാത്രമാണ് വല്ലപ്പോഴും ഇവരെ വിളിക്കാറുള്ളത്.
എറണാകുളം കാലടിയില്‍ താമസിച്ച് ലോടറി വ്യാപാരം നടത്തിവന്നിരുന്ന റോസിലിയെ അശ്ലീല ചിത്രത്തില്‍ അഭിനയിക്കുന്നതിന് 10 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇലന്തൂരിലെത്തിച്ചത്. റോസ്ലി ലോടറി കച്ചവടം നടത്തി വരവെയാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ശാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

Keywords: Latest-News, Idukki, Crime, Murder, Murder Case, Daughter, Top-Headlines, Sacrifice, Human Sacrifice, What happened to Rosli who left home with her daughter?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.