കിടപ്പുമുറിയില്‍ ഭാര്യയെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഒന്നര വയസ്സുള്ള കുട്ടിയെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം പ്രതി പോലീസില്‍ കീഴടങ്ങി

 


ആലപ്പുഴ: (www.kvartha.com 09.04.2020) കിടപ്പുമുറിയില്‍ ഭാര്യയെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നശേഷം പ്രതി പോലീസില്‍ കീഴടങ്ങി. പട്ടണക്കാട് ഗ്രാമപ്പഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)യാണ് മരിച്ചത്. സംഭവത്തിനുശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

തലയ്ക്കടിയേറ്റ് കിടപ്പുമുറിയില്‍ കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പോലീസും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരിച്ചു. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്.

കിടപ്പുമുറിയില്‍ ഭാര്യയെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഒന്നര വയസ്സുള്ള കുട്ടിയെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം പ്രതി പോലീസില്‍ കീഴടങ്ങി

ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. എന്നാല്‍ പെട്ടെന്ന് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചുണര്‍ത്തി ഒന്നര വയസ്സുള്ള മകള്‍ അവന്തികയെ ഏല്‍പ്പിച്ചാണ് പ്രജിത്ത് വിവരമറിയിച്ചത്. തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ അറിയിച്ചു.

പോലീസെത്തിയാണ് സഹോദരന്റെ സഹായത്തോടെ വെട്ടേറ്റുകിടന്ന സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

Keywords:  News, Kerala, Alappuzha, Killed, Husband, Wife, Brother, Police, Death, Accused, hospital, Crime, Wife Killed by Husband in Cherthala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia