Arrest | 'മകന്റെ സുഹൃത്തായ 14കാരനെയും കൂട്ടി ഒളിച്ചോടി'; ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന 35 കാരി പിടിയില്‍


● കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
● ആലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● 14 കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്.
● എറണാകുളത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്.
പാലക്കാട്: (KVARTHA) മകന്റെ സുഹൃത്തായ 14കാരനെ കൂട്ടി ഒളിച്ചോടിയെന്ന പരാതിയില്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന 35 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 14കാരന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
പൊലീസ് പറയുന്നത്: 11 വയസ്സുള്ള മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനുമായാണ് എരിമയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ 35കാരി ഒളിച്ചോടിയത്. 14 വയസ്സുള്ള കുട്ടി സ്‌കൂള്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടി സ്ത്രീയോടൊപ്പമുണ്ടെന്ന് കുടുംബാംഗങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇരുവരെയും എറണാകുളത്തുവെച്ചാണ് കണ്ടെത്തിയത്.
പരീക്ഷയ്ക്ക് ശേഷം സ്ത്രീയുടെ വീട്ടിലേക്ക് പോയതും മറ്റെവിടെയെങ്കിലും പോകാമെന്ന് പറഞ്ഞതും 14 വയസ്സുള്ള ആണ്‍കുട്ടിയാണ്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്ത്രീയെ പ്രതിയാക്കി. ഇരുവരും വീടുവിട്ട് പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോള്‍ പോലീസ് പിടികൂടി. പിന്നീട് കുട്ടിയെ പാലക്കാട്ടേക്ക് എത്തിച്ച് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ആവശ്യമെങ്കില്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
35-year-old woman was arrested in Palakkad for eloping with a 14-year-old boy, her son's friend. A POCSO case has been registered against her.
#Palakkad, #POCSO, #Arrest, #Crime, #Kerala, #ChildProtection