Theft | ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവളയുമായി മുങ്ങിയെന്ന കേസില്‍ സ്ത്രീ പിടിയില്‍
● ഡിസംബര്‍ 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● പര്‍ദ ധരിച്ചെത്തിയായിരുന്നു ജ്വല്ലറിയുടെ ഷോറൂമില്‍ മോഷണം.
● ജീവനക്കാരുടെ ശ്രദ്ധ മാറിയപ്പോള്‍ വളയുമായി കടന്നുകളയുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) ആഭരണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയിലെത്തി സ്വര്‍ണവളയുമായി മുങ്ങിയെന്ന കേസില്‍ മധ്യവയസ്‌കയെ പൊലീസ് അറസ്റ്റ് ചെയ്തു. പി പി റഷീദ (50) ആണ് അറസ്റ്റിലായത്. ടൗണ്‍ എസ് ഐ മാരായ പി പി ഷമീല്‍, കെ അനുരൂപ്, കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഡിസംബര്‍ 31-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പര്‍ദ ധരിച്ചെത്തിയ റഷീദ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറിയുടെ ഷോറൂമില്‍ നിന്ന് സ്വര്‍ണവള കവര്‍ന്നുവെന്നാണ് കേസ്. ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ പ്രവേശിച്ച ഇവര്‍, ജീവനക്കാരുടെ ശ്രദ്ധ മാറിയ തക്കം നോക്കി വളയുമായി കടന്നുകളയുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദ പിടിയിലായത്.
#jewelrytheft #kannurnews #keralapolice #crime #breakingnews #localnews