പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍വെച്ച് കാമുകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; മുംബൈയില്‍ 28കാരി പിടിയില്‍
Jun 2, 2021, 16:44 IST
മുംബൈ: (www.kvartha.com 02.06.2021) മുംബൈയിലെ ദഹിസറിനടുത്ത് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍വെച്ച് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റില്‍. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭര്‍ത്താവ് റയീസ് ഷേഖിന്റെ കഴുത്ത് മുറിച്ചാണ് ഭാര്യ റഷീദ ഷേഖ് (28) കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
12 ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് റഷീദയുടെയും റയീസിന്റെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍ വെച്ചാണ് കാമുകന്‍ അമിത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഇവരുടെ കിടപ്പുമുറിയില്‍ തന്നെ കുഴിച്ചു മൂടി.
പിന്നീട് റയീസിനെ കാണാനില്ലെന്ന് അയല്‍വാസി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എന്നിട്ടുെ തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മരണം നടന്നത് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് കൊലപാതകത്തിന് സാക്ഷിയായ മകള്‍ നടന്ന സംഭവങ്ങള്‍ അറിയിക്കുകയായിരുന്നു.
സഹോദരന്‍ പൊലിസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി റഷീദയെ പിടികൂടുകയുമായിരുന്നു. തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട റയീസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.