Arrest | മാതാവിന്റെ ചുമലിൽ കിടന്ന കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ

 
A woman arrested in Thaliparamba for allegedly stealing a gold chain from a baby.
A woman arrested in Thaliparamba for allegedly stealing a gold chain from a baby.

Photo: Arranged

● ശാസ്ത്രീയ അന്വേഷണത്തിലൂടെ മധുരയിൽ നിന്ന് പ്രതിയെ പിടികൂടി.
● 'നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതി'.
● സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

തളിപറമ്പ്: (KVARTHA) സഹകരണ ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിലെ വരാന്തയുടെ മുൻപിൽ നിന്നും മാതാവിന്റെ ചുമലിൽ കിടന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ച കേസിൽ യുവതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുരയിൽ വച്ചാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധുര സ്വദേശിനിയായ സംഗീത (39) യെ പിടികൂടിയത്. 

കഴിഞ്ഞ  ഒക്ടോബർ 24ന് ഉച്ചക്ക് ഒരു മണിയോടെയാണ് തളിപ്പറമ്പ്  സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ല എന്ന കുട്ടിയുടെ കഴുത്തിലെ ഒരു പവൻ്റെ സ്വർണ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം മോഷ്ടിച്ചു കടന്നത്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞ് ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇവർ മധുരയിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മധുരയിലെത്തിയാണ് സംഗീതയെ പിടികൂടിയത്. എസ് ഐ ദിനേശൻ കൊതേരിയെ കൂടാതെ എസ്ഐ ബിന്ദു, സീനിയർ പൊലീസ് ഓഫീസർമാരായ അരുൺ, വിനോദ്, ലത എന്നിവരടങ്ങുന്ന സംഘമാണ് നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ സംഗീതയെ പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ കവർച്ചക്കാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. 

സംഗീതയും കൂട്ടാളിയും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. തലശേരി, മട്ടന്നൂർ മേഖലയിൽ ഈ രീതിയിലുള്ള മാല പൊട്ടിക്കൽ കവർച്ചകൾ നടന്നിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#goldtheft #babytheft #keralacrimenews #police #arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia