'കൂട്ടബലാത്സംഗത്തിന് ഇരയായ 20 കാരിയെ ഒരുസംഘം സ്ത്രീകള്‍ കൂട്ടമായെത്തി മുടി മുറിച്ച് മുഖത്ത് കരിഓയില്‍ ഒഴിച്ചു, ചെരിപ്പുമാലയിട്ട് നടുറോഡിലൂടെ നടത്തിച്ചു'; പട്ടാപ്പകല്‍ പരസ്യമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Jan 27, 2022, 16:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.01.2022) കൂട്ടബലാത്സംഗത്തിന് ഇരയായ 20 കാരിയെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കിഴക്കന്‍ ഡെല്‍ഹിയിലെ ഷാഹ്ദറയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്‍നിന്ന് കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യുവതിയെ മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂടി കമീഷണര്‍ ആര്‍ സത്യസുന്ദരം പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് ദൗര്‍ഭാഗ്യകരമായ ലൈംഗികാതിക്രമത്തിന് കാരണമായതെന്നും യുവതിക്ക് കൗണ്‍സിലിങ് അടക്കം എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്റെറിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
അതേസമയം, ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ ബന്ധുക്കള്‍ യുവതിയെ ആക്രമിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപോര്‍ട്. ആണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ മര്‍ദനത്തിനിരയായ യുവതി കഴിഞ്ഞ നവംബറില്‍ പ്രദേശത്തുനിന്ന് താമസം മാറിയിരുന്നതായി ഇവരുടെ സഹോദരി പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു.
Keywords: News, India, New Delhi, National, Molestation, Crime, Assault, Social Media, Police, Case, Woman assaulted on Delhi streetकस्तूरबा नगर में 20 साल की लड़की का अवैध शराब बेचने वालों द्वारा गैंगरेप किया गया, उसे गंजा कर, चप्पल की माला पहना पूरे इलाक़े में मुँह काला करके घुमाया। मैं दिल्ली पुलिस को नोटिस जारी कर रही हूँ। सब अपराधी आदमी औरतों को अरेस्ट किया जाए और लड़की और उसके परिवार को सुरक्षा दी जाए। pic.twitter.com/4ExXufDaO3
— Swati Maliwal (@SwatiJaiHind) January 27, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.