Allegation | 'മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു; കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി 22 കാരി'

 
Woman attacked youth for fixing marriage with someone else, Uttar Pradesh
Woman attacked youth for fixing marriage with someone else, Uttar Pradesh

Photo Credit: X/Naman Sharma

● 24 വയസ്സുകാരനാണ് യുവതിയുടെ പകവീട്ടലിന് ഇരയായത്. 
● കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും കടുത്ത പ്രണയത്തില്‍.
● രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

ലക്‌നൗ: (KVARTHA) പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പ്രതികാരമായി കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി 22 കാരി അയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 24 വയസ്സുകാരനാണ് യുവതിയുടെ പകവീട്ടലിന് ഇരയായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൂരകൃത്യം. 

യുവാവ് വിവാഹത്തിന് തയാറെടുക്കുന്നുവെന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നു കാണണമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. 

കാറില്‍ വച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഹോട്ടലില്‍വച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. അക്രമശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു. കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

#crime, #india, #uttarpradesh, #love, #revenge, #women, #violence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia