ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തെ എതിര്‍ത്ത അമ്മയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ 17 കാരിയായ മകളും കാമുകനും അറസ്റ്റില്‍
Mar 28, 2022, 14:22 IST
ചെന്നൈ: (www.kvartha.com 28.03.2022) ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തെ എതിര്‍ത്ത അമ്മയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ 17 കാരിയായ മകളും കാമുകനും അറസ്റ്റില്‍.
തൂത്തുക്കുടി നഗരസഭയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളി വണ്ണാര്‍ രണ്ടാം തെരുവില്‍ മാടസ്വാമിയുടെ ഭാര്യ മുനിയലക്ഷ്മി(35) യാണ് കൊല്ലപ്പെട്ടത്. മകളും ആണ്‍സുഹൃത്തുക്കളായ മുല്ലക്കാട് സ്വദേശി കണ്ണന്(20), മുത്തയ്യപുരം സ്വദേശി തങ്ക കുമാര്‍(22) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന മുനിയലക്ഷ്മി മക്കള്‍ക്കൊപ്പമാണ് താമസം. തങ്ക കുമാറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള നിരന്തരമായ ഫോണ്‍വിളിയെ മുനിയലക്ഷ്മി എതിര്‍ത്തിരുന്നു.
ശനിയാഴ്ച മുനിയലക്ഷ്മി ഫോണ്‍വിളിയെ ചൊല്ലി മകളെ ശാസിച്ചിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ മകള്‍ കാമുകന് തങ്ക കുമാറിനേയും സുഹൃത്ത് കണ്ണനേയും വീട്ടില്‍ വിളിച്ചുവരുത്തി. അതിനുശേഷം ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയുടെ കഴുത്ത് സാരികൊണ്ട് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറക്കുകയുമായിരുന്നു.
കൃത്യം നടത്തി കണ്ണനും തങ്ക കുമാറും സ്ഥലം വിട്ടതോടെ പെണ്‍കുട്ടി പൊലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. ഉടന്‍ തന്നെ സൗത് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മാതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് 17കാരിയേയും കാമുകന് തങ്ക കുമാറിനേയും അറസ്റ്റുചെയ്തു. കണ്ണനും മുത്തുവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പോളിടെക് നികിന് പഠിച്ചിരുന്ന പെണ്‍കുട്ടി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അമ്മയുമായി പതിവായി വഴക്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
Keywords: Woman Found Dead in House; 2 Arrested, Chennai, News, Local News, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.