'മദ്യപിച്ചെത്തിയ യുവാവ് കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തി'; സംഭവത്തിനുശേഷം ഓടയില്‍ കുഴഞ്ഞുവീണ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 22.03.2022) മദ്യപിച്ചെത്തിയ യുവാവ് കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തിനുശേഷം ഓടയില്‍ കുഴഞ്ഞുവീണ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ബെന്‍ഗ്ലൂറിലെ അത്തിബെലെയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ലാവണ്യ (30)യാണ് മരിച്ചത്. ഭര്‍ത്താവ് സമ്പത്ത് കുമാര്‍(36) ആശുപത്രിയില്‍ കഴിയുകയാണ്. അബ്ബനപാളയ സ്വദേശികളാണ് ഇരുവരും. ജിഗാനിയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് സമ്പത്ത് കുമാര്‍.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


തിങ്കളാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടെ പ്രകോപിതനായ കുമാര്‍ അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത് ലാവണ്യയുടെ കഴുത്തറുക്കുകയുമായിരുന്നു.
അമ്മയുടെ രക്ഷയ്ക്കെത്തിയ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകന് നിസാരമായ കുത്തേറ്റു. 

'മദ്യപിച്ചെത്തിയ യുവാവ് കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തി'; സംഭവത്തിനുശേഷം ഓടയില്‍ കുഴഞ്ഞുവീണ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൃത്യത്തിനുശേഷം വീടിന് പുറത്തേക്ക് ഓടിയ കുമാര്‍ ഓടയില്‍ കുഴഞ്ഞുവീണു. ഒമ്പതു വയസ്സുള്ള മകന്റെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. അവര്‍ എത്തിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ച് കിടക്കുന്ന ലാവണ്യയെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കുമാര്‍ മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറയുന്നു. ലാവണ്യയുടെ വിശ്വസ്തതയെ സംശയിച്ച് വഴക്കിടുന്നതും പതിവായിരുന്നു. തുടര്‍ന്ന് ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് വീണ്ടും ഒന്നിപ്പിക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Keywords: Woman Found Dead in house, Bangalore, News, Local News, Crime, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia