'ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്ന് കണ്ടെത്തിയതിനാല്‍ ഗര്‍ഭഛിദ്രത്തിന് എത്തിയ ഭാര്യയെ വന്ധ്യംകരണത്തിന് വിധേയയാക്കി'; പൊലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്
Mar 22, 2022, 10:11 IST
ലക്‌നൗ: (www.kvartha.com 22.03.2022) ഗര്‍ഭഛിദ്രത്തിന് എത്തിയ 30 കാരിയെ വന്ധ്യംകരണത്തിന് വിധേയയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ റെയില്‍വേ ആശുപത്രിയിലാണ് സംഭവം. റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരനായ യോഗേഷ് ബാഗേലാണ് ഭാര്യയെ അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയെന്ന് പരാതി നല്‍കിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ രോഗിയുടെ ഫയല്‍ കാണിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും യോഗേഷ് പറഞ്ഞു. സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഗ്ര ഡിവിഷന്‍ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി.
യുവതി മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്നും ഗര്‍ഭഛിദ്രം നടത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ആശുപത്രിയിലും പരിശോധന നടത്തി. അവിടെനിന്നും ഡോക്ടര്‍മാര്‍ ഇതേ നിര്‍ദേശം മുന്നോട്ടുവച്ചു. ഇതനുസരിച്ചായിരുന്നു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയെന്ന് വ്യക്തമായത്. സംഭവം ഒളിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായും അപമര്യാദയായി പെരുമാറിയതായും യോഗേഷ് ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.