റിജോഷിനെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെ; ഭാര്യയേയും റിസോര്‍ട്ട് മാനേജരേയും കാണാതായതോടെ സംശയം തോന്നി പരാതി നല്‍കിയത് ബന്ധുക്കള്‍; റിസോര്‍ട്ട് വളപ്പിലെ ചെറിയ കുഴിയില്‍ ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നുവെന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മണ്ണിട്ട് നികത്താനും ജെ സി ബി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി ഭാര്യയുടെ കാമുകന്‍

 


ഇടുക്കി: (www.kvartha.com 07.11.2019) ഇടുക്കി രാജകുമാരിക്കു സമീപം ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ (37) കൊലപ്പെടുത്തിയതു വ്യക്തമായ ആസൂത്രണത്തോടെയെന്നു പോലീസിന്റെ നിഗമനം. കൊലയ്ക്ക് പിന്നില്‍ ഭാര്യ ലിജിയും (29) കാമുകനും റിജോഷിന്റെ സുഹൃത്തായ റിസോര്‍ട്ട് മാനേജര്‍ വസീമും ആണെന്നും പൊലീസ് കരുതുന്നു. റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു നിഗമനം.

രാജകുമാരിക്കു സമീപം ശാന്തന്‍പാറ പുത്തടിയില്‍ മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണ് റിജോഷിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ റിജോഷിനെ കാണാതാകുന്നത്. സ്വകാര്യ റിസോര്‍ട്ട് ആണിത്.

 റിജോഷിനെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെ; ഭാര്യയേയും റിസോര്‍ട്ട് മാനേജരേയും കാണാതായതോടെ സംശയം തോന്നി പരാതി നല്‍കിയത് ബന്ധുക്കള്‍; റിസോര്‍ട്ട് വളപ്പിലെ ചെറിയ കുഴിയില്‍ ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നുവെന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മണ്ണിട്ട് നികത്താനും ജെ സി ബി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി ഭാര്യയുടെ കാമുകന്‍

റിജോഷിന്റെ തിരോധാനത്തിനു ശേഷം ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.

ഇതിനിടെ റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നും ഫോണിലൂടെ സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ജെസിബി ഡ്രൈവര്‍ റിസോര്‍ട്ടിലെത്തി മുഴുവന്‍ മൂടാത്ത കുഴി കണ്ട് അത് കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തുവെന്ന് പൊലീസിനു മൊഴി നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

താന്‍ കുഴി ഒരിക്കല്‍ മൂടിയതാണെന്നും വൃത്തിയായി മൂടുന്നതിനു വേണ്ടിയാണ് വിളിച്ചതെന്നും വസിം പറഞ്ഞതിനാല്‍ സംശയം തോന്നിയില്ലെന്നും മൃതശരീരം കാണുകയോ അതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളോ തനിക്കു ലഭിച്ചിരുന്നില്ലെന്നും ജെസിബി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

അതിനിടെ ഒളിവില്‍ പോയ ലിജിക്കും വസിമിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ പൊലീസ് റിസോര്‍ട്ട് ജീവനക്കാരിയെയും വസീമിന്റെ അനുജനെയും ചോദ്യം ചെയ്യുന്നതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Woman, Her Lover Suspected For Killing Husband In Idukki, Say Police, Idukki, News, Local-News, Dead Body, Police, Murder, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia