Arrested | കൊച്ചിയില്‍ ഹോടെലില്‍ താമസത്തിനെത്തിയ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
Aug 10, 2023, 07:54 IST
കൊച്ചി: (www.kvartha.com) നഗരത്തിലെ ഹോടെല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ കുത്തേറ്റാണ് യുവതി മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഹോടെലിലെ കെയര്‍ടേകറായ കോഴിക്കോട് സ്വദേശി നൗശിദിനെ (31) എറണാകുളം നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ബുധനാഴ്ച (09.08.2023) രാത്രി 10ന് കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോടെലിലാണ് സംഭവം. രാത്രി ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. അതിനിടയില്‍ നൗശിദ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
കരച്ചില്‍ കേട്ട അടുത്തുള്ളവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ യുവതി മരിച്ചിരുന്നു. മൃതദേഹം രാത്രി തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നൗശിദ് നല്‍കുന്നത്. മൂന്നു വര്‍ഷമായി രേഷ്മയെ സമൂഹമാധ്യമം വഴി പരിചയമുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
Keywords: News, Kerala, Kerala-News, Crime, Crime-News, Woman, Killed, Kochi, Police, Arrested, Friend, Woman killed in Kochi; Police arrested friend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.