സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധം; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചുമൂടി; ഇതേ അടുക്കളയില്‍ ഒരുമാസത്തോളം ആഹാരം പാകം ചെയ്ത് ഭാര്യ

 


ഭോപ്പാല്‍:(www.kvartha.com 22.11.2019) ഭര്‍ത്താവിനെ കൊന്ന് ഭാര്യ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടി. 32കാരിയായ ഭാര്യ പ്രമീളയാണ് 35 കാരനായ മഹേഷ് ബനവാലിനെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ടത്. സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയതിനാണ് ഭാര്യ ഭര്‍ത്താവിനെ കൊന്നത്. ഇതേ അടുക്കളയില്‍ തന്നെ ഒരുമാസത്തോളം ഇവര്‍ ആഹാരം പാകം ചെയ്യുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 22 ന് മധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ മഹേഷിന്റെ ഭാര്യ പ്രമീള ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഹേഷിനെ കാണാതായതോടെ ബന്ധുക്കളും വീട്ടുകാരും മഹേഷിന്റെ വീട്ടിലെത്തിയെങ്കിലും അവിടേക്ക് പ്രവേശിക്കാന്‍ പ്രമീള സമ്മതിച്ചിരുന്നില്ല. ഇത് മഹേഷിന്റെ ജേഷ്ഠസഹോദരന്‍ അര്‍ജുന്‍ ബന്‍വാലിന് സംശയം തോന്നിയതാണ് കൊലപാതം വിവരം പുറത്തറിയാന്‍ ഇടയാക്കിയത്.

സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധം; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചുമൂടി; ഇതേ അടുക്കളയില്‍ ഒരുമാസത്തോളം ആഹാരം പാകം ചെയ്ത് ഭാര്യ


പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. വീട് മുഴുവനായും അന്വേഷിച്ച പൊലീസ് അവസാനം അടുക്കളയിലെ സ്ലാബ് ഉയര്‍ത്തിനോക്കിയപ്പോഴാണ് മഹേഷിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

കൊലപാതക വിവരം പുറത്തു വന്നതോടെ, മഹേഷിന്റ സഹോദരന്‍ ഗംഗാറാം ബന്‍വാലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രമീള പൊലീസില്‍ മൊഴി നല്‍കി. മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രമീള പറഞ്ഞു.
എന്നാല്‍ ഗംഗാറാം ആരോപണം നിഷേധിച്ചു. മറ്റാരുടെയെങ്കിലും സഹായമില്ലാതെ പ്രമീളയ്ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താന്‍ പറ്റില്ലെന്നാണ് പൊലീസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Woman kills husband, chops body, buries parts in different places, News, Murder, Crime, Criminal Case, Police, House, Husband, House Wife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia