ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ.
Mar 11, 2021, 13:28 IST
ഹൈദരാബാദ്: (www.kvartha.com 11.03.2021) ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ. ഹൈദരാബാദ് വനസ്ഥാലിപുരം മന്‍സൂറാബാദ് സ്വദേശി ഗഗൻദീപ് അഗർവാൾ (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇയാളുടെ ഭാര്യ നൗശിൻ ബീഗത്തെ (മര്യാദ അഗർവാൾ-32) പൊലീസ് അറസ്റ്റ് ചെയ്തു. നൗശിൻ ബീഗത്തിന്റെ രണ്ടാം ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഗഗൻദീപ്.
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് പറഞ്ഞു പൊലീസിൽ നൗശിൻ പരാതി നൽക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സംഭവം നടന്നതെന്നാണ് സൂചന. കൊലപാതകം നടന്ന് ഒരുമാസത്തോളം പിന്നിടുമ്പോഴാണ് വിവരം പുറത്തു വന്നത്. ഗഗൻദീപിനെ കൊലപ്പെടുത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞു പരാതിയുമായി നൗശിൻ ബീഗം പൊലീസിനെ സമീപിക്കുന്നത്.
ഗഗന്‍ദീപിന്‍റെ വിവരം ഒന്നും അറിയാത്തതിൽ സംശയം തോന്നിയ സഹോദരൻ ആകാശിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവർ പരാതി നൽകാൻ തയ്യാറായത്. ഇയാൾക്കൊപ്പം എത്തിയാണ് ഭാര്യ നൗശിൻ എൽബി നഗര്‍ സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; 'ഗഗൻദീപിന്‍റെ വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ ഇയാളുടെ സഹോദരൻ ആകാശ്, നൗശിനോട് വിവരങ്ങൾ തിരക്കി. ഡൽഹിയില്‍ പോകുന്നുവെന്ന് ഭർത്താവ് പറഞ്ഞിവെന്ന് ഇവർ സഹോദരനോട് പറയുകയായിരുന്നു. തുടർന്ന് ആകാശിന്‍റെ നിർബന്ധത്തിലാണ് പരാതി നൽകാനും ഇവർ തയ്യാറായത്. കേസെടുത്ത പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി നൗശിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്.

മൊഴികളിൽ വൈരുധ്യം തോന്നി മൂന്ന് തവണയാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾ കടുപ്പിച്ചപ്പോഴായിരുന്നു ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന വിവരം ഇവർ പുറത്തുപറയുന്നത്. ഫെബ്രുവരി എട്ടിന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം വീട്ടുപരിസരത്ത് തന്നെ കുഴിയെടുത്ത് മൂടിയെന്നുമാണ് നൗശിൻ കുറ്റസമ്മതം നടത്തിയത്.
'ഡ്രെയിനേജ് ആവശ്യങ്ങൾക്കായി ഗഗൻദീപ് ആയിരുന്നു കുറച്ചുദിവസങ്ങൾക്ക് മുമ്പ് വീടിനുള്ളിൽ ഒരു കുഴിയെടുത്തത്. ആ കുഴിയിലാണ് ഭാര്യ ഇയാളുടെ മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ചത്. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നും യുവതി പൊലീസിൽ മൊഴി നൽകി.

നാല് വർഷമായി പരിചയക്കാരായിരുന്ന നൗശിനും ഗഗൻദീപും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. നൗശിന്‍റെ ആദ്യ വിവാഹത്തിലെ അഞ്ചു മക്കളും ഇവർക്കൊപ്പമായിരുന്നു താമസവും. ഇതിൽ ഇളയ രണ്ട് പെൺകുട്ടികള്‍ക്ക് നേരെ ഗഗൻദീപ് ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
നൗശിന്‍റെ മൊഴി അനുസരിച്ച് 'കൊല നടന്ന ദിവസം ഗഗൻദീപ് സുഹൃത്തായ സുനിലുമൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഗഗൻദീപിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു'.
മദ്യപിച്ച ശേഷം അവിടെ നിന്നും പോയെന്ന് സുനിൽ പറഞ്ഞെങ്കിലും കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
Keywords: News, Crime, India, National, Husband, Wife, Murder, Police, Case, Arrested, Arrest, Hyderabad, Woman kills man, Buries, House, Woman kills man, buries him inside the house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.