Cyber Fraud | വിസ അയയ്ക്കുന്നതിന് യുവതി 2 രൂപ അടച്ചു; പിന്നാലെ 2 ലക്ഷം രൂപ നഷ്ടമായി! സംഭവം ഇങ്ങനെ

 


മുംബൈ: (www.kvartha.com) ജോലി രാജിവെച്ച ശേഷം ചാര്‍കോപ് സ്വദേശിയായ ശശി നിരങ്കര്‍നാഥ് കൗശല്‍ (40) ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യൂറോപില്‍ വിനോദയാത്ര പ്ലാന്‍ ചെയ്തു. ഓണ്‍ലൈന്‍ വിസ അപേക്ഷ പൂരിപ്പിച്ച് എന്‍ട്രി പേപറുകള്‍ക്കായി ഒരു മാസത്തോളം കാത്തിരുന്നു. അതിനിടെ, വിസ നടപടികളുമായി ബന്ധപ്പെട്ട ഒരു ലളിതമായ ചോദ്യത്തിലൂടെ ഇദ്ദേഹത്തിനും ഭാര്യയ്ക്കും നഷ്ടമായത് രണ്ട് ലക്ഷം രൂപയാണ്. ഇതോടെ അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
                  
Cyber Fraud | വിസ അയയ്ക്കുന്നതിന് യുവതി 2 രൂപ അടച്ചു; പിന്നാലെ 2 ലക്ഷം രൂപ നഷ്ടമായി! സംഭവം ഇങ്ങനെ

സംഭവം പൊലീസ് പറയുന്നത് ഇങ്ങനെ

'യൂറോപില്‍ വിനോദയാത്രയ്ക്ക് പോകാന്‍ മൂന്ന് വിസകള്‍ക്കായി ജൂലായ് 12ന് ശശി നിരങ്കര്‍നാഥ് ഓണ്‍ലൈനില്‍ അപേക്ഷിച്ചിരുന്നു. ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍ അപേക്ഷ ട്രാക് ചെയ്യാനും വിസയുടെ സ്റ്റാറ്റസ് അറിയുന്നതിനും അദ്ദേഹം തീരുമാനിച്ചു. ശനിയാഴ്ച, ഇദ്ദേഹത്തിന്റെ ഭാര്യ രുചി ഗുപ്ത സ്റ്റാറ്റസ് പരിശോധിക്കാന്‍ പ്രശസ്ത വിസ സര്‍വീസ് കംപനിയായ www(dot)vfsglobal(dot)com വെബ്സൈറ്റ് സന്ദര്‍ശിച്ചു. ഗുപ്തയ്ക്ക് വിഎഫ്എസ് ഗ്ലോബല്‍ കംപനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭിച്ചു, ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ പ്രശസ്ത കൊറിയര്‍ കംപനിയില്‍ നിന്ന് വിസകളുടെ ട്രാകിംഗ് ഐഡികള്‍ ലഭിച്ചു. തുടര്‍ന്ന് ഗുപ്ത കൊറിയര്‍ കംപനിയുടെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും കസ്റ്റമര്‍ കെയറിന്റെ നമ്പര്‍ ഡയല്‍ ചെയ്യുകയും ചെയ്തു.

വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും രണ്ട് റിംഗുകളില്‍ കോള്‍ കടായി. ഉടന്‍ തന്നെ +91-8240557244 എന്ന മൊബൈല്‍ നമ്പറില്‍ നിന്ന് അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. സംസാരിച്ചപ്പോള്‍, താന്‍ ഒരു വിസ ഏജന്റാണെന്നും പ്രോസസിംഗ് ഫീസ് നല്‍കാത്തതിനാല്‍ വിസ അയച്ചിട്ടില്ലെന്നും ഗുപ്തയോട് പറഞ്ഞു. തുടര്‍ന്ന് വിളിച്ചയാള്‍ ഗുപ്തയോട് അവരുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ലിങ്ക് എസ്എംഎസിലൂടെ അയയ്ക്കുന്നുണ്ടെന്നും പ്രോസസിംഗ് ഫീസായി ഒരു ചെറിയ തുക നല്‍കണമെന്നും അതിനുശേഷം അവരുടെ വിസ അയയ്ക്കുമെന്നും പറഞ്ഞു.

തുടര്‍ന്ന് യുപിഐ പേയ്മെന്റുകള്‍ വഴി ആവശ്യപ്പെട്ട പ്രകാരം രണ്ട് രൂപ നല്‍കി. ഒടിപിയോ മറ്റ് വിവരങ്ങളോ കൈമാറിയിരുന്നില്ല. തുക അയച്ച് നാല് മിനിറ്റിനുള്ളില്‍, 25,000 രൂപ വീതം എട്ട് ഇടപാടുകളിലൂടെ രണ്ട് ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി ബാങ്കില്‍ നിന്ന് നാല് എസ്എംഎസുകള്‍ ഗുപ്തയ്ക്ക് ലഭിച്ചു. ഉടന്‍ തന്നെ തന്റെ ബാങ്കിലേക്കും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഇന്‍ഡ്യന്‍ ശിക്ഷാനിയമവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും അനുസരിച്ച് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്', ചാര്‍കോപ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മനോഹര്‍ ഷിന്‍ഡെ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Cyber Crime, Crime, Fraud, Visa, Complaint, Police, Investigates, Woman makes a payment of ?2 to get visas dispatched, loses ?2 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia