Driver Arrested | 'പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓടോറിക്ഷയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു'; ഡ്രൈവര്‍ അറസ്റ്റില്‍

 


താനെ: (www.kvartha.com) പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓടോറിക്ഷയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോളജിലേക്ക് പോകുംവഴി 21കാരിയോട് അക്രമി ആദ്യം അശ്ലീല പദപ്രയോഗം നടത്തുകയും ചോദ്യംചെയ്തപ്പോള്‍ കടന്നുപിടിക്കുകയുമായിരുന്നു. ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയുടെ കയ്യില്‍ പിടിച്ച് വലിച്ചിഴച്ചെങ്കിലും ഓടോറിക്ഷയുടെ വേഗം കൂടിയതോടെ പെണ്‍കുട്ടി തെറിച്ചുവീണു.

Driver Arrested | 'പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓടോറിക്ഷയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു'; ഡ്രൈവര്‍ അറസ്റ്റില്‍

പരിക്കേറ്റ പെണ്‍കുട്ടിയെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു.

Keywords: Thane, News, National, Crime, Arrest, Arrested, Police, Auto Driver, Molestation, Injured, Hospital, Woman molested by auto driver, dragged with vehicle.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia