ബലാത്സംഗ കുറ്റവാളിയുമായി ജയിലില്‍ സെക്‌സിലേര്‍പ്പെട്ടതിന് നഴ്‌സ് പിടിയില്‍

 


 ബലാത്സംഗ കുറ്റവാളിയുമായി ജയിലില്‍ സെക്‌സിലേര്‍പ്പെട്ടതിന് നഴ്‌സ് പിടിയില്‍
ലണ്ടന്‍: ബലാല്‍സംഗ കേസിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കുറ്റവാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട  ജയില്‍ നഴ്‌സ് പിടിയിലായി. വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ തടവുപുളളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കുറ്റവാളിക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതിനും ജയില്‍ നഴ്‌സായ കാരന്‍ കോസ്‌ഫോര്‍ഡാണ് പിടിയിലായത്. നഴ്‌സിന് ജയില്‍ അധികൃതരുടെ പിന്തുണ ലഭിച്ചുവെന്നും പരാതിയുണ്ട്.

ബലാല്‍സംഗ കേസിന് ശിക്ഷിക്കപ്പെട്ട്  ജീവപര്യന്തം തടവിന് കഴിയുന്ന ബ്രയാന്‍ മൈക്ക്‌ബ്രൈഡുമായാണ് കാരന്‍ കോസ്‌ഫോര്‍ഡ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. കാരന്‍ കുറ്റവാളിക്ക് മൊബൈല്‍ ഫോണ്‍ നല്‍കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. നാല്‍പ്പത്തിയേഴുകാരിയായ കാരന് കൂട്ടുനിന്നതിന് കരോളിന്‍ ഫലൂന്‍, ജാക്വലിന്‍ ഫ്‌ളിന്‍, ഡേവിഡ് സണ്‍ഡര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും.

വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡ് ജയിലിലാണ് അപൂര്‍വ സംഭവം.ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ കോസ്‌ഫോര്‍ഡും മൈക്ക്‌ബ്രൈഡും തമ്മിലുള്ള അവിഹിതബന്ധം കണ്ടില്ലെന്നു നടിച്ചതിനും പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം മറച്ചുവച്ചതിനുമാണ് ജയിലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇതേസമയം കുറ്റാരോപിതര്‍ ആരോപണങ്ങള്‍  കോടതിയില്‍ നിഷേധിച്ചു.

ഒന്നിലധികം ബാലാസംഗ കേസുകളില്‍ മൈക്ക്‌ബ്രൈഡ് പ്രതിയാണ്. ജീവപര്യന്തം തടവിന് കഴിയുന്ന ഇയാളെ രോഗിയാണെന്ന് കണ്ടു ഹെല്‍ത്ത്‌കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ക്ലീനിംഗ് ജോലിയും ഇയാള്‍ ചെയ്തിരുന്നു. ജോലിയില്ലാത്ത നേരങ്ങളില്‍ എല്ലാം ഇരുവരും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. മൈക്ക്‌ബ്രൈഡിനെ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഫോണിലെ ചിത്രങ്ങളില്‍ നിന്നാണ് കേസിലെക്ക് വഴിതെളിച്ചതെന്ന് പൊലീസ് പറഞ്ഞു.

SUMMARY: A prison nurse romped with a convicted rapist while colleagues stood guard and sent him text messages on his contraband mobile phone telling him 'you're generous, sensitive and dead sexy', a court heard.

key words: prison nurse, convicted rapist , colleagues , text messages, mobile phone , Karen Cosford, sexual relationship,  Brian McBride , high-security , Wakefield Prison, West Yorkshire, Leeds Crown Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia