Women Held | 'കോഴിക്കോട്ട് പൊലീസ് പിടിയിലായ സ്ത്രീകള്‍ കണ്ണൂരിലും മാല കവര്‍ച നടത്തി'; അറസ്റ്റ് രേഖപ്പെടുത്തി

 


കണ്ണൂര്‍: (www.kvartha.com) കോഴിക്കോട് ജില്ലയിലെ ബാലുശേരിയില്‍ നിന്നും അറസ്റ്റിലായ കര്‍ണാടക സ്വദേശിനികളായ സ്ത്രീകള്‍ പാനൂരില്‍ ബസില്‍ നിന്നും മാല കവര്‍ന്ന കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പാനൂര്‍ പുത്തൂരില്‍ നിന്നും ബസ് യാത്രയ്ക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ മൂന്ന് കുടക് സ്വദേശിനികളെ പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പിടിയിലായത്.
ജൂലൈ 20ന് ആണ് സംഭവം. പുത്തൂര്‍ സ്വദേശിനി കെപി ആതിരയുടെ ആറുപവനോളം വരുന്ന മാലയാണ് കവര്‍ന്നത്.
              
Women Held | 'കോഴിക്കോട്ട് പൊലീസ് പിടിയിലായ സ്ത്രീകള്‍ കണ്ണൂരിലും മാല കവര്‍ച നടത്തി'; അറസ്റ്റ് രേഖപ്പെടുത്തി

പാനൂരില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന പ്രിന്‍സ് ബസില്‍ കൃത്രിമ തിരക്കുണ്ടാക്കിയാണ് ആതിരയുടെ സ്വര്‍ണമാല കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുടക് സ്വദേശിനികളായ നാഗമ്മ, സുമിത്ര, സരോജ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് മറ്റൊരു മാല മോഷണക്കേസില്‍ ഇവര്‍ കോഴിക്കോട് ചേവായൂര്‍ പൊലീസിന്റെ പിടിയിലാകുന്നത്. റിമാന്‍ഡിലായ മൂന്നുപേരെയും പ്രൊഡക്ഷന്‍ വാറന്റ് വാങ്ങി പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രതികളെയും കൊണ്ട് എസ്‌ഐമാരായ സിസി ലതീഷ്, കെ മനോഹരന്‍, ജനമൈത്രി എസ്‌ഐ കെഎം സുജോയ് എന്നിവരുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡില്‍ തെളിവെടുപ്പിനെത്തിച്ചെങ്കിലും പ്രതികള്‍ വാഹനത്തില്‍നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. കൂത്തുപറമ്പ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ മാലമോഷണക്കേസ് നിലവിലുണ്ട്.

Keywords:  Latest-News, Kerala, Kannur, Kozhikode, Top-Headlines, Crime, Robbery, Theft, Arrested, Women Held For Gold Theft.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia