Assault | വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചതായി പരാതി; ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ കേസെടുത്തു


● സംഭവത്തില്‍ തടവുകാരിക്ക് പരുക്കേറ്റിട്ടുണ്ട്.
● വനിതാ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
● ടൗണ്‍ പോലീസാണ് പരാതിയില്‍ നടപടിയെടുത്തത്.
കണ്ണൂര്‍: (KVARTHA) ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ് ഇക്കഴിഞ്ഞ 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ തടവുകാരിക്ക് പരുക്കേറ്റിട്ടുണ്ട്.
മര്‍ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 4.30 നാണ് പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത്. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.
Case has been filed against Sherin, accused in the Bhaskara Karanavar murder case, for allegedly assaulting a fellow inmate in Kannur women's jail. The victim, Kane Simpo Julie, filed a complaint with the jail superintendent.
#Kannur, #JailAssault, #Sherin, #Crime, #Kerala, #Police