Arrested | 'സ്വയം ബോംബുണ്ടാക്കി പൊട്ടിക്കുന്നത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍'

 


കണ്ണൂര്‍: (www.kvartha.com) സ്വയം ബോംബ് ഉണ്ടാക്കി എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം വാട്‌സ് ആപിൽ സ്റ്റാറ്റസിട്ട യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും എടക്കാട് പോലീസ് അറിയിച്ചു.
     
Arrested | 'സ്വയം ബോംബുണ്ടാക്കി പൊട്ടിക്കുന്നത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍'

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാവിലെയാണ് പ്രതി അറസ്റ്റിലായത്. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബി വി ധനുഷാണ് (19) റിമാന്‍ഡിലായത്. താനുള്‍പ്പെടെ നാല് പേരാണ് ബോംബ് ഉണ്ടാക്കി റോഡില്‍ എറിഞ്ഞ് പൊട്ടിച്ചതെന്നും സ്റ്റാറ്റസ് ഇട്ടത് മറ്റൊരു സുഹൃത്താണെന്നും ധനുഷ് പോലീസോട് പറഞ്ഞു. പച്ചക്കെട്ട് ഹൈഡ്രജന്‍ ബോംബിനകത്തെ മരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് പ്രതി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.

അതേസമയം യുവാക്കളുടെ സ്റ്റാറ്റസ് വൈറലായിട്ടുണ്ട്. ഇവർ പൊട്ടിച്ചതു ഏറുപടക്കമാണെന്ന് ഫോറന്‍സിക് വിഭാഗം അന്വേഷണത്തില്‍ പ്രാഥമിക സൂചന ലഭിച്ചതായും വിവരമുണ്ട്.

Keywords: Kerala News, Malayalam News, Kannur News, Arrested, Bomb, Crime, Crime News, Kannur Police, Young man arrested for making self-made bomb and spreading on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia