പഞ്ചായത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Apr 11, 2022, 09:15 IST
കൊച്ചി: (www.kvartha.com 11.04.2022) കുമ്പളം പഞ്ചായത് ഓഫിസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളം സ്വദേശിയായ രഞ്ജിത്തിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മുഖത്ത് മര്‍ദനമേറ്റ് മുറിവുകളില്‍ നിന്ന് ചോരയൊലിച്ചിട്ടുണ്ട്.
കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. പഞ്ചായത് ഓഫീസ് പുതുക്കി പണിയുന്നതിന്റെ ജോലികള്‍ നടക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണ സാമഗ്രികള്‍ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്ക് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kochi, News, Kerala, Death, Found Dead, Police, Attack, Young man found dead in panchayat office premises.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.