കോഴിക്കോട് നഗരത്തില്‍ 43 കാരന് കുത്തേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍, വാക്ക് തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്
Feb 2, 2022, 10:36 IST
കോഴിക്കോട്: (www.kvartha.com 02.02.2022) കോഴിക്കോട് നഗരത്തില്‍ 43 കാരന് കുത്തേറ്റ് മരിച്ചു. പാറോപ്പടി മേലേ വാകേരിയില്‍ താമസിക്കുന്ന ഹംസക്കോയയുടെ മകന് പതിയാരത്ത് കെ പി ഫൈസല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരിച്ചയാളുടെ സുഹൃത്തായ കായംകുളം സ്വദേശി ശാനവാസിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി നഗരത്തിലെ റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡിലാണ് സംഭവം. സുകൃതീന്ദ്ര കല്യാണ മണ്ഡപത്തിന് സമീപം വെളിച്ചമില്ലാത്ത സ്ഥലത്ത് വച്ച് പ്രതി കുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറിയ പ്രതിയെ മൂന്നാം പ്ലാറ്റ് ഫോമില്‍നിന്നാണ് റെയില്‍വേ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.
മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൈസലിനെ ഉടന്‍ ബീച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിടിയിലായ പ്രയി കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ നേരത്തെയും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാനവാസ് പറഞ്ഞു.
ഫൈസല്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കാലങ്ങളായി വീടുമായി ബന്ധമില്ല. ഇയാള്‍ക്കെതിരെ കഞ്ചാവ്, അടിപിടി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.