Colorism | 'നിറത്തിന്റെ പേരില്‍ പീഡനം'; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
● ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
● ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
● പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.
● 2024 മെയ് 27നാണ് ഇരുവരും വിവാഹിതരായത്.
മലപ്പുറം: (KVARTHA) നിറത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ പീഡനം സഹിക്കവയ്യാതെ നവവധു ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അബ്ദുല്‍ വാഹിദ് എന്നയാളെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കൊണ്ടോട്ടി പൊലീസിന് കൈമാറി. വാഹിദിനെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 14നാണ് ഷഹാന മുംതാസ് എന്ന യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിറം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവും കുടുംബവും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ഷഹാനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കടുത്ത മാനസിക പീഡനമാണ് ഷഹാനയുടെ ജീവനെടുത്തതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷഹാന മുംതാസും അബ്ദുല്‍ വാഹിദും 2024 മെയ് 27നാണ് വിവാഹിതരായത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.
#Colorism #DomesticViolence #Femicide #JusticeForShahana #KeralaNews #India