Youth arrested | 'കോളജ് വിദ്യാര്‍ഥിനികളെ ബസില്‍ കയറി ശല്യം ചെയ്യല്‍ പതിവ്'; ഒടുവില്‍ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്പിച്ചു
Oct 13, 2022, 22:36 IST
കണ്ണൂര്‍: (www.kvartha.com) കോളജ് വിദ്യാര്‍ഥിനികളെ ബസില്‍ കയറിനിരന്തരം ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ വിദ്യാര്‍ഥിനികളും ഓടോറിക്ഷ ഡ്രൈവര്‍മാരും കൂടി പിടികൂടി പൊലീസില്‍ ഏല്പിച്ചു. ടി സുമിത്രനെ (44) യാണ് രാവിലെ ഭ്രാന്തന്‍കുന്നില്‍ വെച്ചുപിടികൂടിയത്. തളിപ്പറമ്പില്‍ നിന്നും സര് സയ്യിദ് കോളജിലേക്ക് ബസില്‍ കയറുന്ന വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ശല്യം ചെയ്യുന്നതായും നല്ല തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികള്‍ നില്ക്കുന്ന ഭാഗത്ത് സ്ഥാനം പിടിക്കുന്ന ഇയാള്‍ പിന്നീട് യാത്രയില്‍ മുഴുവന്‍ കൈക്രീയ നടത്താറാണ് പതിവെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികള്‍ ഇക്കാര്യം കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ബസില്‍ കയറി പതിവുപോലെ ശല്യം ചെയ്ത സുമിത്രനെ വിദ്യാര്‍ത്ഥിനികള്‍ തന്നെ നേരിടുകയായിരുന്നു. ഇതോടെ ഭ്രാന്തന്‍കുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. അവിടെയുണ്ടായിരുന്ന ഓടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് സുമിത്രനെ പിടികൂടി തളിപ്പറമ്പ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പൊലീസ് സുമിത്രനെ അറസ്റ്റു ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Girl Students, Assault, Complaint, Youth arrested for assaulting students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.