അഞ്ചലില്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചു; മരുമകനും സുഹൃത്തുക്കളും അറസ്റ്റില്‍

 



കൊല്ലം: (www.kvartha.com 14.07.2021) കൊല്ലം അഞ്ചലില്‍ ഭാര്യാപിതാവിന്റെ തല കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ച മരുമകനും കൂട്ടാളികളും അറസ്റ്റില്‍. തഴമേല്‍ ചരുവിള വീട്ടില്‍ സുദര്‍ശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ചത്. സംഭവത്തില്‍ കോട്ടുക്കല്‍ സ്വദേശി വിപിന്‍, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി അക്രമാസക്തമായത്.

ഭാര്യ ശില്‍പയുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചല്‍ തഴമേലുള്ള ഭാര്യ വീട്ടില്‍ കയറി അക്രമം നടത്തിയത്. കമ്പിവടി കൊണ്ടുള്ള അടിയേറ്റാണ് വിപിന്റെ ഭാര്യാ പിതാവ് സുദര്‍ശനന്റെ തല പൊട്ടിയത്. സുദര്‍ശനന്റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു.
അഞ്ചലില്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചു; മരുമകനും സുഹൃത്തുക്കളും അറസ്റ്റില്‍



ഏറെ നാളായി ഭര്‍ത്താവ് വിപിനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ശില്‍പ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു അക്രമം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, State, Kollam, Crime, Attack, Arrested, Police, Youth arrested for attacking man at Kollam 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia