Arrested | കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ
● പി വി നസീർ (45) എന്നയാളെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
● കെ.എല്‍ 13 എ ടി 5012 മാരുതി എസ്പ്രെസോ കാറും പിടിച്ചെടുത്തു.
കണ്ണൂര്‍: (KVARTHA) കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. പി വി നസീർ (45) എന്നയാളെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
കെ.എല്‍ 13 എ ടി 5012 മാരുതി എസ്പ്രെസോ കാറും പിടിച്ചെടുത്തു. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ഷാബുവും സംഘവും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയില്‍ കുന്നോത്ത് എന്ന സ്ഥലത്ത് വാഹന പരിശോധന നടത്തി വരവേ കൂട്ടുപുഴ ഭാഗത്തു നിന്നുമാണ് കാറിൽ കഞ്ചാവുമായി വന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ ആര്‍.പി അബ്ദുല്‍ നാസര്‍, പി.കെ.അനില്‍ കുമാര്‍, പി.ഒ ഗ്രേഡ് ടി ഖാലിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിനീഷ് ഓര്‍ക്കട്ടെരി, ടി.കെ ഷാന്‍, കെ.എം അജ്മല്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
#CannabisSeizure, #DrugSmuggling, #ExciseSquad, #KannurNews, #DrugArrest, #KeralaCrime