Arrested | ദുബൈയിൽ മലയാളി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലായ യുപി സ്വദേശിയെ കണ്ണൂരിലെത്തിക്കും; 'പിടിയിലായത് ഗൾഫിലേക്ക് കടക്കാനിരിക്കെ'

 


കണ്ണൂര്‍: (www.kvartha.com) മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ യുപി സ്വദേശിയെ കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 
ബറേലി ജിയല്ലയിലെ നദീം ഖാന്‍ (26) എന്ന യുവാവിനെയാണ് ഇരിക്കൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാള്‍ താമസിച്ചിരുന്ന വീട്ടിലെത്തി അറസ്റ്റുചെയ്തത്.

Arrested | ദുബൈയിൽ മലയാളി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലായ യുപി സ്വദേശിയെ കണ്ണൂരിലെത്തിക്കും; 'പിടിയിലായത് ഗൾഫിലേക്ക് കടക്കാനിരിക്കെ'

പൊലീസ് പറയുന്നത് ഇങ്ങനെ: ഗള്‍ഫില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. ഇതിനു ശേഷം പ്രണയത്തിലാവുകയായിരുന്നു. ദുബൈയിൽ നദീം ഓടിച്ചിരുന്ന ബസില്‍ കൻഡക്ടറായി ജോലി ചെയ്തു വരികയായിരുന്നു യുവതി. ഇവിടെ വച്ച് വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായതോടെ യുവാവ് ഗള്‍ഫില്‍ നിന്നും യുപിയിലേക്കു കടന്നു. നാട്ടില്‍ മടങ്ങിയെത്തിയ യുവതി ഏഴാം മാസം കണ്ണൂരിലെ ആശുപത്രിയില്‍ പ്രസവിച്ചു.

വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് രണ്ടാഴ്ച മുന്‍പ് മരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുപി പൊലീസിന്റെ സഹായത്തോടെയാണ് ഇരിക്കൂര്‍ നിന്നുള്ള പൊലീസ് സംഘം യുവാവിനെ പിടികൂടിയത്. ചൊവ്വാഴ്ച വീണ്ടും ദുബൈയിലേക്ക് പോകാനൊരുങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് രഹസ്യമായി ഇയാള്‍ താമസിച്ചിരുന്ന വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

Keywords: News, Police, Crime, Kerala, Kannur, Youth, Woman, Dubai, Case, Complaint, Hospital, Court,   Youth arrested for impregnating woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia