ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു; പ്രതി പിടിയില്‍
Apr 21, 2020, 17:47 IST
കൊരട്ടി: (www.kvartha.com 21.04.2020) ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കവലക്കാടന്‍ ഷൈജു (46) ആണ് അറസ്റ്റിലായത്. സിഐ ബി കെ അരുണ്‍ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പ് പരിചയത്തിലായ യുവതിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളില്‍ എത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയും ഫോട്ടോകള്‍ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് ഇതെല്ലാം ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഭീഷണി തുടര്‍ന്നതോടെ മാനസിക സംഘര്‍ഷത്തിലായ യുവതി ഒടുവില്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബര്‍ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോര്‍ട് ഫിലിം രംഗത്തും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അന്വേഷണ സംഘത്തില്‍ എസ് ഐ രാമു ബാലചന്ദ്ര ബോസ്, എ എസ് ഐമാരായ എം എ ബാഷി, സി പി ഷിബു, സിപിഒ പി എം ദിനേശന്‍ എന്നിവരുമുണ്ടായിരുന്നു.
Keywords: Youth arrested for molesting housewife, News, Local-News, Woman, Arrested, Crime, Criminal Case, Probe, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.