പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് 13കാരിയെ പ്രലോഭിപ്പിച്ച് പതിവായി പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അലസിപ്പിക്കാന്‍ ശ്രമം; കൊവിഡ് മൂലം ആശുപത്രിയില്‍ പോവാനും കഴിഞ്ഞില്ല; ഒടുവില്‍ നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ 22കാരന്‍ പിടിയില്‍

 


കോട്ടയം: (www.kvartha.com 24.04.2020) പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് 13 കാരിയെ പ്രലോഭിപ്പിച്ച് പതിവായി പീഡിപ്പിച്ചുവന്ന 22 കാരന്‍ അറസ്റ്റില്‍. വാഗമണ്‍ കുരിശുമല വഴിക്കടവ് മുതിരക്കാലായില്‍ വീട്ടില്‍ ജോബിനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടയിലാണ് യുവാവ് അറസ്റ്റിലാകുന്നത്. മരങ്ങാട്ടുപിള്ളി സി ഐ എസ് സനോജ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

 പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് 13കാരിയെ പ്രലോഭിപ്പിച്ച് പതിവായി പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അലസിപ്പിക്കാന്‍ ശ്രമം; കൊവിഡ് മൂലം ആശുപത്രിയില്‍ പോവാനും കഴിഞ്ഞില്ല; ഒടുവില്‍ നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ 22കാരന്‍ പിടിയില്‍

വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പതിവായി പീഡിപ്പിച്ചുവന്നത്. ഇതിനിടെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth arrested for molesting a minor girl, Kottayam, Local-News, News, Molestation, Crime, Criminal Case, Arrested, Police, Pregnant Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia