മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ബലാത്സംഗം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

 



ഓച്ചിറ: (www.kvartha.com 30.07.2021) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ക്ലാപ്പനയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകന്‍(26) ആണ് കേസില്‍ അറസ്റ്റിലായത്. കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നും ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്. 

മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. 

മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ബലാത്സംഗം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍


എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി കൊടുത്തത്. 

ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡി വൈ എഫ് ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു.

അതേസമയം പരാതിയെത്തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയതിനാല്‍ കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords:  News, Kerala, State, Kollam, Molestation, Minor Girls, Accused, Arrest, Police, Crime, Case, Complaint, Youth arrested for molesting school student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia