Theft | ബന്ധുവീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍ 

 
Man being arrested for stealing a mobile phone in Kannur
Man being arrested for stealing a mobile phone in Kannur

Photo: Arranged

● കടയില്‍ വില്‍ക്കുന്നതിനിടയിലാണ് പിടിയിലായത്. 
● അഞ്ചാം മൈലിലെ സി ഷര്‍മ്മിളയുടെ ഫോണാണ് നഷ്ടപ്പെട്ടത്. 
● 25 കാരനായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

തലശേരി: (KVARTHA) ബന്ധു വീട്ടില്‍ നിന്ന് ബന്ധുവായ സ്ത്രീയുടെ ഒമ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ വിജിലാന്‍ (25) ആണ് കതിരൂര്‍ പൊലീസിന്റെ പിടിയിലായത്.

തലശേരിയിലെ ഒരു കടയില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കതിരൂര്‍ അഞ്ചാം മൈലിലെ സി ഷര്‍മ്മിളയുടെ മൊബൈല്‍ ഫോണ്‍ ആണ് തിങ്കളാഴ്ച പകല്‍ മോഷണം പോയത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ സംഭവം നമ്മെ എല്ലാവരെയും ബാധിക്കുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ നമുക്ക് എന്ത് ചെയ്യാം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Young man has been arrested by the Kathiroor police for stealing a mobile phone from his relative's house. The stolen phone was recovered while he was trying to sell it in Thalassery.

#theft #arrest #crime #police #kerala #mobiletheft

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia