Jailed | കൊലപാതക ശ്രമമുള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു

 


കൂത്തുപറമ്പ്: (www.kvartha.com) കൊലപാതക ശ്രമമുള്‍പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി ജ്യോതിഷിനെ (31) യാണ് മട്ടന്നുര്‍ പൊലീസ് ശനിയാഴ്ച്ച രാവിലെ കൂത്തുപറമ്പില്‍ നിന്ന് അറസ്റ്റു ചെയ്തത്.
       
Jailed | കൊലപാതക ശ്രമമുള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു

കണ്ണുര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണുര്‍ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ മട്ടന്നുര്‍ പൊലീ സ് സ്റ്റേഷന്‍ പരിധിയില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൊലപാതക ശ്രമം, ആയുധം കൈവശംവയ്ക്കല്‍ എന്നീ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കൂത്തുപറമ്പ് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മട്ടന്നുര്‍ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Keywords: KAAPA, Kuthuparamba, Crime, Malayalam News, Kerala News, Kannur News, Youth arrested under KAAPA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia