Youth arrested | 14 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് വാഹനപരിശോധനയ്ക്കിടെ
Oct 30, 2022, 16:23 IST
കണ്ണൂര്‍: (www.kvartha.com) അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍ എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പിപി ഇസ്മാഈലിനെ (39) യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മാഈല്‍ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് റേന്‍ജ് ഇന്‍സ്പെക്ടര്‍ സുബിന് രാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അഞ്ചരക്കണ്ടി, മമ്പറം മേഖലയിലും മറ്റിടങ്ങളിലും ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിവരിയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയുടെ തുടര്‍നടപടികള്‍ വടകര നാര്‍കോടിക് കോടതിയില്‍ നടക്കും.
'ബെംഗ്ളൂരില്‍ നിന്ന് മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വില്പന നടത്തിവരികയായിരുന്നു ഇസ്മാഈല്‍. കാറില്‍ പകല്‍ നേരങ്ങളില്‍ സഞ്ചരിച്ചായിരുന്നു വില്പന. ഇയാള്‍ സ്വന്തം വീട്ടിലും മറ്റിടങ്ങളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി പേര് ഇസ്മാഈലിന്റെ ഇടപാടുകാരാണെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്', ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Drugs, Police, Youth arrested with drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.