പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് യുവാവിനെ വീട്ടില്‍ കയറി വന്ന് കുത്തിപ്പരിക്കേല്‍പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ കത്തി വലിച്ചെറിഞ്ഞു; 5 കഞ്ചാവ് കേസിലും വധശ്രമത്തിലും പ്രതിയായ യുവാവ് പിടിയില്‍
Oct 24, 2019, 12:39 IST
കോട്ടയം: (www.kvartha.com 24.10.2019) പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് യുവാവിനെ വീട്ടില്‍ കയറി വന്ന് കുത്തിപ്പരിക്കേല്‍പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി ലക്ഷംവീട് കോളനിയില്‍ പേരോത്ത് ജിബിന്‍ ബിനോയിയെ (കുരുടി-23) ആണു വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ പതിനാറിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് കാരാപ്പുഴ സ്വദേശിയായ യുവാവുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പടിഞ്ഞാറന്‍ മേഖലകളിലെ പാടശേഖരങ്ങളിലെ മോട്ടര്‍പ്പുരയിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍ .
ഇതിനിടെ കഴിഞ്ഞ ദിവസം ഇയാള്‍ പാലായില്‍ എത്തിയെന്ന വിവരം ജില്ലാ പോലീസ് മേധാവി പി എസ് സാബുവിനു ലഭിച്ചു. ഇതോടെ ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടി ശ്രീജിത്, എഎസ്‌ഐ കെ കെ രാജേഷ്, സീനിയര്‍ സിപിഒ പി എന്‍ മനോജ്, സിപിഒമാരായ കെ ആര്‍ ബൈജു, സി സുദീപ്, ടി ജെ സജീവ് എന്നിവര്‍ പിന്നാലെയെത്തി.
എന്നാല്‍ തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തിയെടുത്തു വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കത്തി വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്‍മാറാന്‍ കൂട്ടാക്കാതെ പിന്നാലെയെത്തിയ പോലീസ് സംഘം പ്രതിയെ ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചു കഞ്ചാവു കേസുകളും ഒരു വധശ്രമക്കേസുമുണ്ട്. സ്വന്തം സഹോദരനെയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth attacked with knife; accused arrested, Kottayam, News, Local-News, Crime, Criminal Case, Police, Arrested, Accused, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.