'വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം'; യുവാവ് പൊള്ളലേറ്റ് മരിച്ചു

 



കോഴിക്കോട്: (www.kvartha.com 29.03.2022) വളയത്ത് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചതായി പൊലീസ്. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ പുലര്‍ചെയാണ് പരിസരവാസികളെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണ ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റു.

  
'വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം'; യുവാവ് പൊള്ളലേറ്റ് മരിച്ചു


പൊലീസ് പറയുന്നത് ഇങ്ങനെ: ഇലക്ട്രീഷ്യനായ രത്‌നേഷ് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു. 

വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു.

'വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം'; യുവാവ് പൊള്ളലേറ്റ് മരിച്ചു


ആക്രമണ ശ്രമത്തിനിടെ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രത്നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ്, വളയം സിഐ എ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. 

യുവതിയും രത്‌നേഷും തമ്മില്‍ നേരത്തെ തന്നെ പരിചയമുള്ളവരായിരുന്നു. യുവതിയുടെ വിവാഹം ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, Kerala, State, Kozhikode, Local-News, Obituary, Crime, Police, Dead Body, Youth died in Valayam, Kozhikkod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia