കൊച്ചിയില്‍ 28 കാരന്‍ വെട്ടേറ്റ് മരിച്ചു; അക്രമിസംഘം യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നതാണെന്ന് പൊലീസ്, 2 പേര്‍ പിടിയില്‍
Jan 13, 2022, 09:31 IST
കൊച്ചി: (www.kvartha.com 13.01.2022) കുറുപ്പംപടിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സില്‍(28) ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബന്‍ഡ് റോഡില്‍വച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്.
കീഴില്ലത്തിലെ പെട്രോള്‍ പമ്പില്‍ വാഹനം പാര്‍ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.