Remanded | 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിൽ
![Arrest](https://www.kvartha.com/static/c1e/client/115656/uploaded/50e86316a6c91d89793385b9424503e1.webp?width=730&height=420&resizemode=4)
![Arrest](https://www.kvartha.com/static/c1e/client/115656/uploaded/50e86316a6c91d89793385b9424503e1.webp?width=730&height=420&resizemode=4)
പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് ആരോപണം
വണ്ടന്മേട്: (KVARTHA) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിൽ. ഇടുക്കിയിലെ മുത്തുകുമാറി (22) നെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രത്യേക സംഘ രണ്ടുദിവസമായി ചെന്നൈയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചെന്നൈ പോരൂർ ഭാഗത്തുനിന്നുമാണ് മുത്തുകുമാറിനെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ, തൃശൂര്‍ ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കര്‍ണാടകയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബിജാപൂര്‍ സ്വദേശി അരവിന്ദ് രത്തോഡിനെയാണ് (23) തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം സി കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.